ചങ്ങരംകുളം: കല്ലൂർമ്മ തരിയത്ത് വീട്ടിനുള്ളിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.തരിയത്ത് സ്വദേശി തെക്കേക്കര മണികണ്ഠന്റെ മകൻ നിധുൽ (14) ആണ് വ്യാഴാഴ്ച ഉച്ചയോടെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.മൂക്കുതല ഗവർമെന്റ് ഹൈ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിചിരിക്കുകയാണ്. ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. നിയമ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Social Plugin