ചങ്ങരംകുളം: റാസൽ ഖൈമയിൽ പ്രവർത്തിച്ചു വരുന്ന കേരള ഹൈപ്പർ മാർക്കറ്റിന്റെ ചീഫ് അക്കൗണ്ടന്റ് ചങ്ങരംകുളം കോക്കൂർ സ്വദേശി ഹനീഫ കോക്കൂർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് നെഞ്ചുവേദനയെ തുടർന്ന് റാസൽ ഖൈമയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റാസൽ ഖൈമ കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി, ചങ്ങരംകുളം മേഖല ഭാരവാഹിയായും, ഇപ്പോൾ പൊന്നാനി മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് ആയും പ്രവർത്തനം നടത്തിവരുകയായിരുന്നു. .നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Social Plugin