ചങ്ങരംകുളം: റഫീഖ് ഫൈസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഇരുപത് വർഷമായി ഹജ്ജ്, ഉംറ നിർവഹിക്കാൻ പോയവരുടെ സംഗമം ജൂൺ 28ന് ചങ്ങരംകുളം എഫ് എൽ ജി കൺവെൻഷൻ സെന്ററിൽ നടക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. റഫീഖ് ഫൈസി തെങ്ങിൽ, ഇബ്രാഹിം ഹാജി മൂക്കുതല, ഹമീദ് പെരുമുക്ക്, പാത്തിക്കൽ അബുഹാജി, ബാപ്പുട്ടി മലപ്പുറം, ഉണ്ണിഹാജി, സാദിക്ക് നെച്ചിക്കൽ സുധീർ ചെമ്പേത്ത്, ജലീൽ ആമയം തുടങ്ങി നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു.
Social Plugin