Ticker

6/recent/ticker-posts

കാളാച്ചാലില്‍ കുപ്പിവെള്ള ഫാക്ടറി പ്രവര്‍ത്തനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ജല ചൂഷണ ജാഗ്രതാ സമിതി

 



ചങ്ങരംകുളം:പഞ്ചായത്തിൻ്റെ സ്റ്റോപ്പ് മെമ്മോകൾ ഹൈക്കോടതി സ്റ്റേകൾ,എന്നിവക്ക് പുറമെ പ്രദേശത്തെ ജനകീയ പ്രതിഷേധം എന്നിവ നില നില്‍ക്കെ കാളാച്ചാലില്‍ കുപ്പിവെള്ള കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജലചൂഷണ ജാഗ്രത സമിതിയുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.രണ്ട് വര്‍ഷമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കെ പഞ്ചായത്തിൽ നിന്നും കമ്പനി ഒരു ലൈസൻസിന് അപേക്ഷിച്ച് അത് തരപ്പെടുത്തിയാണ് ഈ ലൈസന്‍സിന്റെ മറവില്‍ കുപ്പിവെള്ള കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്‌. സോഡ, കുപ്പിവെള്ളം,കൊക്കാ കോള സെവനപ്, പെപ്സി, ജ്യൂസ് ഇവ കൊണ്ടു വന്ന് മൊത്തക്കച്ചവടം നടത്തുന്നതിനുള്ള ലൈസൻസ് മാത്രമാണ് പഞ്ചായത്ത് ഈ കമ്പനിക്ക് കൊടുത്തിട്ടുള്ളതെന്നും ഇത് വച്ചാണ് ഉദ്ഘാടനം നടത്തി കുപ്പിവെള്ള കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നതെന്നും ജാഗ്രതാ സമിതി നേതാക്കള്‍ പറഞ്ഞു.കർശനമായി താക്കീത് ചെയ്ത ഫാക്ടറി തന്നെ ഉത്സവാന്തരീക്ഷത്തിൽ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചത് ഈ പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവെളിയാണ്.മറ്റ് പ്രദേശങ്ങളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും ആളുകളെ കൊണ്ടു വന്നാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.അനുമതിയില്ലാത്ത കമ്പനിയെ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമായിരുന്നു ഉദ്ഘാടന ചടങ്ങിലെ ആഘോഷം.


സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി തെളിവുകളും ശേഖരിച്ചു.ഉദ്ഘാടന മാമാങ്കം നടത്തിയ കമ്പനിക്ക് പഞ്ചായത്ത് വീണ്ടും മണിക്കൂറുകൾക്കുള്ളിൽ സ്റ്റോപ് മെമ്മോ നൽകിയിരിക്കയാണെന്നും കമ്പനി ഇങ്ങനെ മുന്നോട്ട് പോയാൽ പോലീസിൻ്റെയും നിയമ പാലകരുടെയും സഹായത്തോടെ ജല ചൂഷണ ജാഗ്രതാ സമിതി അതീവ ജാഗ്രതയോടെ നിയപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ,പി.കെ. അബ്ദുല്ലക്കുട്ടി,വി.വി അബ്ദുൽ റഷീദ്,കെ.വി. അംഷിദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു