Ticker

6/recent/ticker-posts

അധ്യാപക ദിനം; ആദരം, അനുസ്മരണം സംഘടിപ്പിച്ചു.



എടപ്പാൾ : അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചതിനു ശേഷവും സാമൂഹ്യ സാംസ്കാരിക സേവന മേഖലയിൽ നിറഞ്ഞുനില്‍ക്കുന്ന 

പി എ അഹമ്മദ് മാസ്റ്റർ ചെറവല്ലൂർ , എം.പി.അംബികാകുമാരി ടീച്ചർ ആലംങ്കോട്, കെ.വി.അബ്ദുല്ലകുട്ടി മാസ്റ്റർ ചേകനൂർ  എന്നിവരെ ആദരിച്ചും,  പൊന്നാനി തീരദേശത്ത് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് മുൻപന്തിയിലുണ്ടായിരുന്ന 

കെ കെ അസൈനാർ മാസ്റ്ററെ അനുസ്മരിച്ചും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി അധ്യാപക ദിനം ആചരിച്ചു.

ശുകപുരം മദർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങ് കാലിക്കറ്റ് സര്‍വ്വകലാശാല ഭാഷ , സാഹിത്യ ഫാക്കൽറ്റി ഡീൻ ഡോ: എ ബി മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.

വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എ. നജീബ് അവാര്‍ഡ് വിതരണം നടത്തി.

വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ: വി കെ ബേബി അധ്യക്ഷത വഹിച്ചു.

ഡോ : എൻ.കെ ബാബു ഇബ്രാഹിം

അധ്യാപക ദിന സന്ദേശവും, ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടത്തി.

ഉന്നത വിദ്യാഭ്യാസം നേടിയ പി സി ഡബ്ല്യു എഫ് അംഗങ്ങളുടെ മക്കളായ; ഡോ: ലാമിയ അഞ്ചൂമിൻ, ഡോ: പാർവ്വതി വിജയൻ, ശാസ്ത്ര പ്രതിഭ കെ ഹംന ഫർസീൻ എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.

വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി, മെമ്പർ സുഹൈല അഫീഫ്, അടാട്ട് വാസുദേവൻ,റഷീദ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

പി കോയക്കുട്ടി മാസ്റ്റർ , സി വി മുഹമ്മദ് നവാസ് , മോഹനൻ പാക്കത്ത്, ബീക്കുട്ടി ടീച്ചർ 

ശാരദ ടീച്ചർ , ടി മുനീറ 

എസ് ലത ടീച്ചർ , മുരളി മേലെപ്പാട്ട് 

എൻ ഖലീൽ റഹ്മാൻ , ഹിഫ്സു റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.